വനിതാശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2018 ലെ അന്താരാഷ്ടട്രാ വനിതാദിനാ ഘോഷത്തോടനുബന്ധിച്ച് മാര്‍ച്ച് 8 മുതല്‍ 14 വരെയുളള ദിനങ്ങളില്‍ വനിതാ വാരാചാരണ പരിപാടികളുടെ കാസര്‍ഗോഡ് ബ്ലോക്ക്തല വിളംബര ജാഥ 2018 മാര്‍ച്ച് 8-ന് രാവിലെ 10.00 മണിക്ക് കാസര്‍ഗോഡ് പുതിയ ബസ്റ്റാന്റ് പരിസരത്തു വെച്ച് കാസര്‍ഗോഡ് ബ്ലോക്ക് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ വി.ഡി കബീര്‍ ഉദ്ഘാടനം ചെയ്തു. വിളംബര ജാഥയില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 300-ഓളം വനിതാ പ്രവര്‍ത്തകരും സ്ത്രീകളും പങ്കെടുത്തു. കാസര്‍ഗോഡ് പുതിയ ബസ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച് വിളംബരജാഥ കാസര്‍ഗോഡ് ബ്ലോക്ക് പഞ്ചായത്ത് പരിസരത്ത് സമാപിച്ചു. തുടര്‍ന്ന് കാസര്‍ഗോഡ് വ്യാപാരഭവനില്‍ നടന്ന പരിപാടിയില്‍ കാസര്‍ഗോഡ് ബ്ലോക്ക് വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ വി.ഡി. കബീര്‍ ആഘോഷ വാരാചാരണ പരിപാടികള്‍ ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ് ശിശുവകസന പദ്ധതി ആഫീസര്‍ പരിപാടിയില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തി. കാസര്‍ഗോഡ് അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ടിലെ ശിശുവികസന പദ്ധതി ആഫീസര്‍ ശ്രീമതി ജ്യോതി, ഐ.സി.ഡി.എസ് സൂപ്പര്‍വൈസറായ ശ്രീമതി മണിയമ്മ, നളിനി, കാവ്യ, രമണി എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.