പട്ടയവിതരണം രണ്ട് ലക്ഷത്തിലെത്തിക്കുക
സര്‍ക്കാരിന്റെ ലക്ഷ്യം- മന്ത്രി ഇ ചന്ദ്രശേഖരന്‍

സംസ്ഥാനത്ത് രണ്ട് ലക്ഷം പേര്‍ക്ക് കാലാവധി തീരുന്നതിന് മുന്‍പ് പട്ടയം നല്‍കുകയെന്നത് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന്  പട്ടയമേളയുടെ ജില്ലാതല ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചുകൊണ്ട് റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍. സര്‍ക്കാര്‍ ഒന്നര ലക്ഷത്തോളം പട്ടയം നല്‍കിക്കഴിഞ്ഞു. അര്‍ഹരായവര്‍ക്ക് കൈവശഭൂമിയുടെ രേഖകള്‍ നിയമപ്രകാരം നല്‍കുന്ന നടപടികക്രമങ്ങള്‍ തുടരുമെന്നും മന്ത്രി പറഞ്ഞു.
അന്‍പത് വര്‍ഷത്തോളം മുടങ്ങിക്കിടന്ന കൊട്ടാരക്കര താലൂക്കിലെ വേങ്ങൂരിലെ 64.55 ഹെക്ടര്‍ വനഭൂമി പട്ടയമുള്‍പ്പടെ 1011 പട്ടയങ്ങളാണ് താലൂക്ക് അടിസ്ഥാനത്തില്‍ ജില്ലയില്‍ വിതരണം ചെയ്തത്.  ഇതില്‍ 886 എല്‍ എ പട്ടയങ്ങള്‍,  71 എല്‍ റ്റി പട്ടയങ്ങള്‍,  രണ്ട് കൈവശ രേഖ,  നാല് മിച്ച ഭൂമി, 48 മിച്ച ഭൂമി സാധൂകരണം  എന്നിവയാണുള്ളത്. ഏറ്റവും കൂടുതല്‍ പട്ടയങ്ങള്‍ വിതരണം ചെയ്തത് കൊട്ടാരക്കര താലൂക്കില്‍ ആണ്. 746 കുടുംബങ്ങള്‍ക്കാണ് പട്ടയം  ലഭിച്ചത്. പുനലൂരില്‍-133, കുന്നത്തൂര്‍-ആറ്, കരുനാഗപ്പള്ളി-17, പത്തനാപുരം-25, കൊല്ലം-55 എങ്ങനെയാണ് പട്ടയങ്ങള്‍. 29 ദേവസ്വം പട്ടയങ്ങളും വിതരണം ചെയ്തു.
കൊല്ലം കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ 55 കുടുംബങ്ങള്‍ക്കുള്ള പട്ടയവിതരണം നടത്തി. വാടി-തങ്കശ്ശേരി തുറമുഖ റോഡ് വികസനത്തിന്റെ ഭാഗമായി ഏറ്റെടുത്ത കൊല്ലം വെസ്റ്റ് വില്ലേജില്‍ സര്‍ക്കാരിന്റെയും ഫിഷറീസ് വകുപ്പിന്റെയും കൈവശമുണ്ടായിരുന്ന പുറമ്പോക്ക് സ്ഥലത്തിന്റെ പട്ടയവും പ്രത്യേക ഉത്തരവിലൂടെ നല്‍കി. ഫിഷറീസ് വഴി പട്ടയം ലഭിച്ചവര്‍ക്ക് വീട് വയ്ക്കാനുള്ള നാലു ലക്ഷം രൂപ ധനസഹായവും നല്‍കുമെന്ന് മന്ത്രി പറഞ്ഞു.
പുനലൂര്‍ പേപ്പര്‍ മില്ലിലെയും തെന്‍മല അടക്കമുള്ള വനമേഖലയിലേയും കൈവശഭൂമികള്‍ക്ക് വിതരണം ചെയ്യാനുദ്ദേശിക്കുന്ന പട്ടയങ്ങള്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകുന്ന മുറയ്ക്ക് നല്‍കുമെന്ന് പുനലൂരില്‍ പട്ടയവിതരണം നടത്തിയ വനം വകുപ്പ് മന്ത്രി കെ രാജു പറഞ്ഞു. 143 കുടുംബങ്ങള്‍ക്കാണ് പുനലൂര്‍ പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ പട്ടയം ലഭിച്ചത്.
കൊട്ടാരക്കര താലൂക്കിലെ വേങ്ങൂര്‍ നിവാസികളുടെ തലമുറകള്‍ നീണ്ട കാത്തിരിപ്പിന് പരിസമാപ്തിയായെന്ന് ചെറുവയ്ക്കല്‍ ന്യൂ ലൈഫ് ബൈബ്ലിക്കല്‍ സെമിനാരിയില്‍ നടന്ന പട്ടയമേളയില്‍ അധ്യക്ഷത വഹിച്ച് പട്ടയവിതരണം നടത്തിയ മുല്ലക്കര രത്‌നാകരന്‍ എം എല്‍ എ പറഞ്ഞു.
ഇളമാട് വില്ലേജില്‍  1974 ലെ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം അനുവദിച്ച  സംരക്ഷിത വനഭൂമി കേസില്‍ കക്ഷികളായ 17 വിമുക്ത ഭട•ാര്‍ക്കും പ്രസ്തുത ഭൂമിയിലെ അറുന്നൂറില്‍പ്പരം കൈവശാവകാശക്കാര്‍ക്കും പട്ടയം നല്‍കി.
പത്തനാപുരത്ത് 25 കുടുംബങ്ങള്‍ക്കുള്ള പട്ടയവിതരണം കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ നിര്‍വഹിച്ചു.
കുന്നത്തൂര്‍ താലൂക്കിലെ പട്ടയവിതരണം കോവൂര്‍ കുഞ്ഞുമോന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ആറ്   കുടുംബങ്ങള്‍ക്കാണ് ഇവിടെ പട്ടയം ലഭിച്ചത്,  ആറും വനിതകളുടെ പേരിലാണ്.
കരുനാഗപ്പള്ളി സിവില്‍ സ്റ്റേഷനില്‍ ആര്‍ രാമചന്ദ്രന്‍ എം എല്‍ എ പട്ടയങ്ങള്‍ വിതരണം ചെയ്തു. മിച്ചഭൂമി, കോളനി പട്ടയങ്ങള്‍ ഉള്‍പ്പെടുന്ന 17 പട്ടയങ്ങളാണ് വിതരണം ചെയ്തത്. എന്‍ കെ പ്രേമചന്ദ്രന്‍ എം പി  ഓണ്‍ലൈനായി പങ്കെടുത്തു.
കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍  എം എല്‍ എ മാരായ എം മുകേഷ്,  എം നൗഷാദ്, ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍, കൊല്ലം ആര്‍ ഡി ഒ ശിഖ സുരേന്ദ്രന്‍, എ ഡി എം പി.ആര്‍.ഗോപാലകൃഷ്ണന്‍, ലാന്‍ഡ് അസ്സൈന്‍മെന്റ്  ഡെപ്യൂട്ടി കലക്ടര്‍ ജ്യോതി ലക്ഷ്മി, ഡെപ്യൂട്ടി കലക്ടര്‍മാരായ എം എ റഹീം, ആര്‍ സുമീതന്‍ പിള്ള,  ബീന റാണി,  എല്‍ എ-റവന്യു വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവരും കൊട്ടാരക്കരയില്‍ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ് അരുണാദേവി, വൈസ് പ്രസിഡന്റ് സാം കെ ഡാനിയേല്‍, ഇളമാട് പഞ്ചായത്ത് പ്രസിഡന്റ് എസ് ചിത്ര, ജില്ലാ പഞ്ചായത്തംഗം ഗിരിജ, കൊട്ടാരക്കര തഹസീല്‍ദാര്‍ ജി നിര്‍മല്‍കുമാര്‍, എല്‍ ആര്‍ തഹസീല്‍ദാര്‍ പത്മചന്ദ്രകുറുപ്പ് എന്നിവരും പുനലൂരില്‍  റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ ബി ശശികുമാര്‍, നഗരസഭ ചെയര്‍മാന്‍ അഡ്വ കെ എ ലത്തീഫ്, അഞ്ചല്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്,  തഹസില്‍ദാര്‍ കെ സുരേഷ് കുമാര്‍, എന്നിവരും കരുനാഗപ്പള്ളിയില്‍ തഹസില്‍ദാര്‍ പി ഷിബു, തഹസില്‍ദാര്‍(ഭൂരേഖ) പി ആര്‍ ഷൈന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ എസ് സജീവ്, ഡെപ്യൂട്ടി തഹസില്‍ദാര്‍ ഷീല, ജില്ലാ പഞ്ചായത്ത് അംഗം അനില്‍ എസ് കല്ലേലിഭാഗം തുടങ്ങിയവരും കുന്നത്തൂരില്‍ ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി അരുണാമണി, ടൗണ്‍ വാര്‍ഡ് അംഗം  ദിലീപ്കുമാര്‍, തഹസില്‍ദാര്‍ സുരേഷ് ബാബു തുടങ്ങിയവരും മേളയില്‍ പങ്കെടുത്തു.