ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്ക് ജോബ് ഡ്രൈവ് നടത്തും. ഡാറ്റാ പ്രൊസ്സസിങ്ങ് ഓഫീസര്‍, എഫ്.എസ്.ഇ, ബ്രാഞ്ച് റിലേഷന്‍ഷിപ്പ് എക്‌സിക്യട്ടീവ,് സെയില്‍സ് / റിലേഷന്‍ഷിപ്പ് /ഫീല്‍ഡ് എക്‌സിക്യൂട്ടീവ്, ടീം ലീഡേര്‍സ് ഒഴിവുകളിലേക്കാണ് ജോബ് ഡ്രൈവ് നടത്തുന്നത്. പ്ലസ്.ടു, ബിരുദം, എം.ബി.എ, എം.എസ്.ഡബ്ള്‍യു യോഗ്യതയുളള 30 നു താഴെ പ്രായമുളളവര്‍ക്കും പങ്കെടുക്കാം.
താത്പര്യമുളളവര്‍ ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പും ബയോഡാറ്റയും 250 രൂപ രജിസ്‌ട്രേഷന്‍ ഫീസും സഹിതം മാര്‍ച്ച് 13 ന് രാവിലെ 10.30 ന് ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലെത്തണം. ഫോണ്‍ -04912505435, 7293083712.