ആലപ്പുഴ: ജില്ലയിലെ വ്യാപാര സ്ഥാപനങ്ങളിലെ പ്രവർത്തന സമയം (കണ്ടയിൻമെൻറ്” സോണുകൾ ഒഴികെ) രാവിലെ 7 മണി മുതൽ രാത്രി 8 മണി വരെയായും ഹോട്ടലുകളിൽ എത്തുന്ന കസ്റ്റമേഴ്സിന് അവിടെ ഇരുത്തി ഭക്ഷണവിതരണം നല്കു ന്നത് രാവിലെ 7 മണി മുതൽ രാത്രി 8 മണി വരെയായും, പാഴ്സൽ വിതരണം രാത്രി 9 മണി വരെയായും ദീർഘിപ്പിക്കുന്നതിന്
അനുമതി നല്‍കി. ജില്ല കളക്ടര്‍ എ.അലക്സാണ്ടറുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ല ദുരന്തനിവാരണ അതോറിട്ടി യോഗത്തിലാണ് തീരുമാനം.

നിലവിൽ കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ് മെൻറ് സെൻററായി പ്രവർത്തിയ്ക്കുന്ന സെഞ്ചുറി ഹോസ്പിറ്റൽ കോവിഡ് കെയർ ആശുപത്രിയായി ഉയർത്തുന്നതിന് അനുമതി നല്‍കി.

കോവിഡ് പ്രതിരോധത്തിൻറെ ഭാഗമായി സി.എഫ്.എല്‍.ടി.സികളായി ഏറ്റെടുത്തിരുന്ന പി.എം. ആശുപത്രി, എൽമെന്റ് ആശുപത്രി, മാധവാ ആശുപത്രി, കാമലോട്ട് കൺവൻഷൻ സെൻറർ എന്നിവയിൽ ആവശ്യമായ കാര്യങ്ങള്‍ ഒരുക്കുന്നതിന് നാഷണല്‍ ഹെല്‍ത്ത് മിഷന്‍ ആലപ്പുുഴയെ ചുമതലപ്പെടുത്തിയ ഉത്തരവ് യോഗം അംഗീകരിച്ചു.

കെല്‍ട്രാക്ക് എന്ന സ്ഥാപനം നടത്തുന്ന ഹൃസ്വകാല പരിശീലന പരിപാടികള്‍ പുനരാരംഭിക്കുന്നതിന് സെപ്റ്റംബര്‍ 21ന് ശേഷം അനുമതി നല്ല വാൻ തീരുമാനിച്ചു.

ദിനംപ്രതിയുള്ള കോവിഡ് ടെസ്റ്റ് പരിശോധനകളുടെ എണ്ണം കൂട്ടുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിന് ഡി.എം.ഒ.യെ യോഗം ചുമതലപ്പെടുത്തി.