തൃശൂർ: സംസ്ഥാന സർക്കാരിന്റെ അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി പുത്തൂർ ഗ്രാമ പഞ്ചായത്തിലെ വല്ലൂർ പട്ടികവർഗ്ഗ കോളനി വികസനത്തിന് ഒരു കോടി രൂപ അനുവദിച്ചതായി ചീഫ് വിപ്പ് അഡ്വ. കെ.രാജൻ അറിയിച്ചു. സംസ്ഥാനത്തെ പട്ടികവർഗ കോളനികളുടെ വികസനത്തിന് സർക്കാർ നടപ്പാക്കുന്ന പദ്ധതിയാണ് അംബേദ്കർ സെറ്റിൽമെന്റ് വികസന പദ്ധതി. കോളനിയിൽ നടപ്പാക്കേണ്ട വികസന പ്രവർത്തനങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാനായി ഊരുകൂട്ടം അടിയന്തരമായി വിളിച്ചുചേർക്കും. സർക്കാർ അംഗീകൃത ഏജൻസി മുഖേനയാണ് നിർവ്വഹണം നടത്തുകയെന്നും ചീഫ് വിപ്പ് അഡ്വ.കെ.രാജൻ അറിയിച്ചു.