ആരോഗ്യ വകുപ്പിന്റെ മൊബൈല്‍ മെഡിക്കല്‍ സര്‍വയലന്‍സ് യൂണിറ്റിന്റെ  ജില്ലാതല ഫ്‌ളാഗ് ഓഫ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍വഹിച്ചു.  ക്വാറന്റൈനിലുള്ളവരുടെ മെഡിക്കല്‍ ആവശ്യങ്ങള്‍ ഈ യൂണിറ്റുകള്‍ വഴി നിര്‍വ്വഹിക്കും.  മെഡിക്കല്‍ പരിശോധനയും, ലാബ് പരിശോധനയും യൂണിറ്റില്‍ ലഭ്യമാണ്. സ്വാബ് ശേഖരണത്തിന് പുറമെ ബ്ലഡ് ഷുഗര്‍,   ഹീമോഗ്ലോബിന്‍, ഡെങ്കി പനി പരിശോധന തുടങ്ങിയവയും ഈ യൂണിറ്റില്‍ ചെയ്യാനാകും.   തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍ രാവിലെ  ഒമ്പത് മണി മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ  മൊബൈല്‍ യൂണിറ്റ്  സേവനം ലഭ്യമാകും . ഒരു ഡോക്ടര്‍, ഒരു നേഴ്‌സ്, ഒരു ലാബ് ടെക്നിഷ്യന്‍, ഒരു ഡ്രൈവര്‍ കം അറ്റെന്‍ഡര്‍ എന്നിവരാണ് മൊബൈല്‍ യൂണിറ്റില്‍ ഉള്ളത്. യൂണിറ്റിന്റെ പ്രതിദിന റിപ്പോര്‍ട്ട് മെഡിക്കല്‍ ഓഫീസര്‍ സാക്ഷ്യപ്പെടുത്തണം.