നവീകരിച്ച മീറ്റർ ടെസ്റ്റിങ്ങും സ്റ്റാൻ്റേർഡ്സ് ലാബും അഡ്വാൻസ്ഡ് എനർജി മീറ്റർ ടെസ്റ്റ് ബെഞ്ചും മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു
എറണാകുളം : ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയത്തിലെ നവീകരിച്ച മീറ്റർ ടെസ്റ്റിങ്ങിൻ്റെയും സ്റ്റാൻ്റേർഡ്സ് ലാബിന്റെയും അഡ്വാൻസ്ഡ് എനർജി മീറ്റർ ടെസ്റ്റ് ബെഞ്ചിന്റെയും ഉദ്ഘാടനം വൈദ്യുതി മന്ത്രി എം. എം മണി വീഡിയോ കോൺഫെറെൻസിലൂടെ നിർവഹിച്ചു. അഡ്വാൻസ്ഡ് എനർജി മീറ്റർ ടെസ്റ്റ് ബെഞ്ച് ഉപയോഗിച്ച് പത്ത് എനർജി മീറ്റർ ഒരേസമയം ടെസ്റ്റ് ചെയ്യാൻ സാധിക്കും എന്ന് മന്ത്രി പറഞ്ഞു. സൗകര്യം വർദ്ധിച്ചതോടെ വൈദ്യുതി വിതരണം അപകടരഹിതമാക്കുന്നതിനും മീറ്ററുകളും ഉപകരണങ്ങളും കൃത്യതയോടെ പരിശോധിക്കുന്നതിനും കൂടതൽ സൗകര്യപ്രദമാകുമെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ബോട്ട് ജെട്ടിക്ക് സമീപമുള്ള റവന്യൂ ടവറിലെ കെട്ടിടത്തിലേക്ക് പ്രവർത്തനം മാറിയിട്ടുള്ള ഇൻസ്പെക്ടറേറ്റ് വകുപ്പിൻറെ പുതിയ ഓഫീസിലാണ് ലാബ് സജ്ജീകരിച്ചിരിക്കുന്നത്.
ചടങ്ങിൽ എറണാകുളം എം എൽ എ ടി.ജെ വിനോദ് അദ്ധ്യക്ഷ വഹിച്ചു. കൊച്ചി കോർപ്പറേഷൻ കൗൺസിലർ കെ.വി.പി കൃഷ്ണകുമാർ , കെൽക്കോൺ പ്രസിഡൻ്റ് പി.കെ. പുരുഷോത്തമൻ, ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി.സി. അനിൽകുമാർ , ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വി.കെ സാഗർ തുടങ്ങിയവർ പങ്കെടുത്തു.