തൊഴിലധിഷ്ഠിത കോഴ്‌സുകളിൽ സൗജന്യ പരിശീലനം
സംസ്ഥാന പട്ടികജാതി വികസന വകുപ്പിന്റെ സഹായത്തോടെ കെൽട്രോൺ നടത്തുന്ന വിവിധ തൊഴിലധിഷ്ഠിത അഡ്വാൻസ്ഡ് ഡിപ്ലോമ കോഴ്‌സുകളിൽ ബി.എ/ബി.എസ്സ്‌സി/ബി.കോം/ബി.ടെക്/ബി.സി.എ/എം.സി.എ കഴിഞ്ഞ പട്ടിക ജാതി വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. തിരുവനന്തപുരം, കോട്ടയം ജില്ലകളിൽ പ്രവർത്തിക്കുന്ന കെൽട്രോൺ നോളഡ്ജ് സെന്ററിലാണ് സൗജന്യ കോഴ്‌സുകൾ. നിബന്ധനകൾക്ക് വിധേയമായി പഠനകാലയളവിൽ വിദ്യാർത്ഥികൾക്ക് ഹോസ്റ്റൽ സൗകര്യത്തോടൊപ്പം ഭക്ഷണവും പ്രതിമാസ സ്റ്റൈപന്റും നൽകും. അപേക്ഷകൾ കെൽട്രോൺ നോളഡ്ജ് സെന്റർ, സിറിയൻ ചർച്ച് റോഡ്, സ്‌പെൻസർ ജംഗ്ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ 25നകം ലഭിക്കേണം. അപേക്ഷയോടൊപ്പം ജാതി, വരുമാനം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റും, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ അസ്സൽ പകർപ്പുകളും ഫോട്ടോയും ഹാജരാക്കണം.