വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള നാഷണൽ ന്യൂട്രീഷ്യൻ മിഷൻ (സമ്പുഷ്ട കേരളം) പദ്ധതിയിൽ ബ്ലോക്ക് പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് നിയമനം. ശാസ്ത്രം, എൻജിനിയറിംങ് ടെക്‌നോളജി ഇവയിലൊന്ന് മുഖ്യവിഷയമായി ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. കമ്യൂണിറ്റി/തദ്ദേശ സ്ഥാപനങ്ങളിൽ ഒരു വർഷത്തിൽ കുറയാതെയുള്ള പ്രവൃത്തി പരിചയമുണ്ടാകണം. പ്രായപരിധി 35 വയസ് (2020 ജൂലൈ 31ന് 35 വയസ് കവിയാൻ പാടില്ല).
അനുബന്ധ രേഖകൾ സഹിതം അപേക്ഷ 20ന് വൈകിട്ട് അഞ്ചിന് മുൻപ് ലഭിക്കത്തവിധം ജില്ലാ പ്രോഗ്രാം ഓഫീസർ, ജില്ലാതല ഐ.സി.ഡി.എസ് സെൽ പൂജപ്പുര, തിരുവനന്തപുരം-695 012 എന്ന വിലാസത്തിൽ അയക്കണം. വിശദവിവരങ്ങൾക്ക്: http://rb.gy/7crg85. ഫോൺ: 8330002311, 8330002360.