പാലക്കാട് ജില്ലയിൽ ഇന്ന് 194 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.

ജില്ലയിൽ ഇന്ന് 33 പേർക്ക് രോഗമുക്തി.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 994 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം പത്തനംതിട്ട, വയനാട് ജില്ലകളിലും രണ്ടുപേർ വീതം കൊല്ലം കണ്ണൂർ ജില്ലകളിലും, 7 പേർ തൃശൂർ, ഒമ്പത് പേർ എറണാകുളം, 11 പേർ കോഴിക്കോട്, 17 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.