പാലക്കാട് ജില്ലയിൽ ശനിയാഴ്ച മലപ്പുറം സ്വദേശി ഉൾപ്പടെ 184 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

ജില്ലയിൽ ശനിയാഴ്ച 39 പേർക്ക് രോഗമുക്തി
ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 1200 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം പത്തനംതിട്ട, വയനാട് ജില്ലകളിലും രണ്ടുപേർ കൊല്ലം, അഞ്ചുപേർ വീതം തൃശൂർ, എറണാകുളം, 11 പേർ കോഴിക്കോട്, 21 പേർ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.