തൃശ്ശൂർ: പരിയാരം, കോടശേരി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിച്ച് കപ്പത്തോടിന് കുറുകെ നിർമിച്ച നമ്പ്യാർപടി പാലത്തിന്റെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിച്ചു.
കൃഷി വകുപ്പിനു കീഴിൽ കേരള ലാൻഡ് ഡെവലപ്‌മെന്റ് കോർപ്പറേഷൻ മുഖേന അനുവദിച്ച 77.87 ലക്ഷം രൂപ വകയിരുത്തി രണ്ട് സ്പാനോടുകൂടിയാണ് പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചത്.
ബി.ഡി. ദേവ സ്സി എംഎൽഎ ഓൺലൈൻ വഴി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ഷീജു, ജില്ലാ പഞ്ചായത്ത് അംഗം സി ജി സിനി, ബ്ലോക്ക് പഞ്ചായത്ത് അംഗം സൽബി ജയിംസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ജനീഷ് പി. ജോസ് (പരിയാരം), ഉഷ ശശിധരൻ (കോടശ്ശേരി), കെഎൽഡിസി ചെയർമാൻ പി.വി. സത്യനേശൻ, പഞ്ചായത്ത് അംഗങ്ങളായ പി.എ. കുഞ്ചു, കെ.പി. ജയിംസ്, അജിത ലക്ഷ്മണൻ, പി.പി. പോളി, ജിപ്‌സിജയ്റ്റസ്, സാവിത്രി വിജയൻ തുടങ്ങിയവർ പങ്കെടുത്തു.