എറണാകുളം : മാലിന്യങ്ങൾ നിറഞ്ഞ ചാത്യാത്ത് വോക്ക് വേ റവന്യൂ വകുപ്പിന്റെ ഇടപെടലിനെ തുടർന്ന് വൃത്തിയായി. കണയന്നൂർ തഹസീൽദാർ ബീന പി ആനന്ദ് കൊച്ചി കോർപ്പറേഷൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് വോക്ക് വേ വൃത്തിയാക്കാൻ നിർദ്ദേശം നൽകിയിരുന്നു. അതിനെ തുടർന്ന് ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിലാണ് വോക്ക് വേ വൃത്തിയാക്കിയത്.
(ഫോട്ടോ ക്യാപ്ഷൻ : ചാത്യാത്ത് റോഡ് വൃത്തിയാക്കുന്നതിന് മുൻപും ശേഷവും)