വടക്കഞ്ചേരി കണ്ണമ്പ്ര പഞ്ചായത്ത് ഓഫീസ് പുതിയ കെട്ടിടത്തിൻ്റെ ഉദ്ഘാടനം പട്ടികജാതി – പട്ടിക വർഗ്ഗ-പിന്നാക്കക്ഷേമ – നിയമ-സാംസ്കാരിക- പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എ.കെ ബാലൻ നിർവഹിച്ചു.എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 32.5 ലക്ഷം രൂപ ഉപയോഗിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നത്.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന പരിപാടിയിൽ കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. റെജിമോൻ അധ്യക്ഷനായി. ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് സി.കെ ചാമുണ്ണി മുഖ്യാതിഥിയായി. വൈസ് പ്രസിഡൻ്റ് എ. വനജകുമാരി, സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ കെ. സുലോചന, എം. ചെന്താമരാക്ഷൻ, ജോയി ഗംഗാധരൻ, വി സ്വാമിനാഥൻ, കണ്ണമ്പ്ര ഗ്രാമപഞ്ചായത്ത് സെക്രട്ടറി എ. മുരളീധരൻ, ഗ്രാമപഞ്ചായത് അംഗം പ്രസന്നകുമാരി, അസിസ്റ്റന്റ് എഞ്ചിനീയർ ടി.വി നൈജു എന്നിവർ പങ്കെടുത്തു.