ആലപ്പുഴ: ഇന്ന് ജില്ലയിൽ 107 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഒരാൾ വിദേശത്ത് നിന്നും മറ്റൊരാൾ തെലങ്കാനയിൽ നിന്നും എത്തിയവരാണ്. 104 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത് ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

കോവിഡ് സ്ഥിരീകരിച്ചവർ

മസ്കറ്റിൽ നിന്നെത്തിയ ചേർത്തല തെക്ക് സ്വദേശി, തെലുങ്കാനയിൽ നിന്നെത്തിയ മാരാരിക്കുളം വടക്ക് സ്വദേശി.

സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ – ആലപ്പുഴ 11, ആറാട്ടുപുഴ 22, അമ്പലപ്പുഴ 1, ചേർത്തല തെക്ക് 1, ചെട്ടികാട് 1, ചെന്നിത്തല 6, ചെട്ടികുളങ്ങര ഒന്ന്, ചുനക്കര ഒന്ന് , ദേവികുളങ്ങര ഒന്ന്, കായംകുളം ഒന്ന് ,കൃഷ്ണപുരം ഒന്ന്, കഞ്ഞിക്കുഴി ഒന്ന്, കാവാലം 15, കാർത്തികപ്പള്ളി ഒന്ന് , മാരാരിക്കുളം വടക്ക് 2, മണ്ണഞ്ചേരി 2, മുളക്കുഴ ഒന്ന്, മുതുകുളം 2, നൂറനാട് ഒന്ന് ,നെടുമുടി ഒന്ന് , പുന്നപ്ര തെക്ക് ഒന്ന് , പള്ളിപ്പാട് ഒന്ന് ,പത്തിയൂർ 2, പെരുമ്പളം 2, പാലമേൽ ഒന്ന്, പാണാവള്ളി ഒന്ന് , തൈക്കാട്ടുശ്ശേരി1, തൃക്കുന്നപ്പുഴ 7 , തണ്ണീർമുക്കം 6, താമരക്കുളം 3, തുറവൂർ 1 , വയലാർ 4 ,വീയപുരം ഒന്ന്. 198 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 5958 പേർ രോഗമുക്തരായി. 2059 പേർ ചികിത്സയിലുണ്ട്.