എറണാകുളം : 2016 ഏപ്രിൽ 28ന് പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമ വിദ്യാർത്ഥിനി ജിഷയുടെ കുടുംബത്തെ സഹായിക്കാനായി രൂപീകരിച്ച സഹായ നിധിയിലെ പണം പൂർണ്ണമായും കുടുംബത്തിന് കൈമാറിയതായി ജില്ലാ ഭരണ കേന്ദ്രം അറിയിച്ചു. സർക്കാർ അനുവദിച്ച 20 ലക്ഷം രൂപയും പൊതുജനങ്ങൾ സംഭാവന നൽകിയ തുകയും ചേർത്ത് 40,18,909 രൂപയാണ് സഹായ നിധിയിൽ ഉണ്ടായിരുന്നത്. ജില്ലാ കലക്ടറുടേയും ജിഷയുടെ അമ്മ മുടക്കുഴ കുറ്റിക്കാട്ടു പറമ്പിൽ കെ.കെ രാജേശ്വരിയുടേയും പേരിൽ എസ്.ബി.ഐയുടെ പെരുമ്പാവൂർ ബ്രാഞ്ചിൽ ജോയിൻ്റ് അക്കൗണ്ട് തുറന്നാണ് സഹായ നിധി രൂപീകരിച്ചിരുന്നത്. 12 തവണകളായി ഈ അക്കൗണ്ടിലെ തുക പിൻവലിച്ച് കെ.കെ.രാജേശ്വരിക്ക് നൽകി.
2016 ജൂൺ 3- 25,000,
2016 ജൂൺ 4 – 5 ലക്ഷം,
2016 ജൂൺ 23- 3 ലക്ഷം,
2016 ജൂലൈ 18 – 3,36,309,
2016 ജൂലൈ 18 – 1,345,
2016 ഓഗസ്റ്റ് 16- 1,12,000
2016 ഓഗസ്റ്റ് 16- 16 ലക്ഷം,
2019 ഏപ്രിൽ 12-2.5 ലക്ഷം,
2019 ഏപ്രിൽ 29- 1 ലക്ഷം,
2019 ജൂലൈ 26 – 2.5 ലക്ഷം, 2019 ഓഗസ്റ്റ് 6- 1.5 ലക്ഷം, 2019 സെപ്റ്റംബർ – 3,94,255 എന്നിങ്ങനെയാണ് പണം പിൻവലിച്ചത്.സഹായ നിധി സംബന്ധിച്ച വിവരങ്ങൾ കെ കെ.രാജേശ്വരിക്ക് കൈമാറി. തുക പൂർണ്ണമായും രാജേശ്വരിക്ക് നൽകിയ ശേഷം അക്കൗണ്ട് അവസാനിപ്പിച്ചതായും ജില്ലാ ഭരണ കേന്ദ്രം അറിയിച്ചു.