ചൊവ്വാഴ്ച ജില്ലയില്‍  172 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചൊവ്വാഴ്ച
കോവിഡ് സ്ഥിരീകരിച്ചവര്‍ക്കെല്ലാം സമ്പര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്.  260 പേര്‍ക്ക് കോവിഡ് നെഗറ്റീവായതെന്ന്  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.
ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5132 പേര്‍
വീടുകളില്‍ 3946 പേരും സ്ഥാപനങ്ങളില്‍ 1186 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത് 5132 പേരാണ്. പുതിയതായി 291 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 1288  സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. 267  പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്.447  പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 74 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 158  പേരെ ഡിസ്ചാര്‍ജ് ചെയ്തു.
7422 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 621 പേര്‍ വിദേശത്ത് നിന്നെത്തിയവരും 461 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 6340  പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 5582 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 58 ആയി. 1782 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.
 
കോവിഡ് പോസിറ്റീവായവരുടെ തദ്ദേശസ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്
ചെങ്കള- 12
പൈവളിഗെ- 1
അജാനൂര്‍- 15
കാഞ്ഞങ്ങാട്- 7
മുളിയാര്‍- 6
പള്ളിക്കര- 6
ബദിയഡുക്ക- 5
നീലേശ്വരം- 2
ഉദുമ- 19
മധൂര്‍- 5
ചെമ്മനാട്- 16
മഞ്ചേശ്വരം- 2
ചെറുവത്തൂര്‍- 17
കള്ളാര്‍- 1
പിലിക്കോട്- 6
വലിയപറമ്പ- 2
തൃക്കരിപ്പൂര്‍- 8
പടന്ന- 4
കോടോംബേളൂര്‍- 2
എന്‍മകജെ- 3
പുല്ലൂര്‍പെരിയ- 1
കുറ്റിക്കോല്‍- 2
ബേഡഡുക്ക- 7
മൊഗ്രാല്‍പുത്തൂര്‍- 3
പുത്തിഗെ- 2
കുമ്പള- 3
മീഞ്ച- 2
മംഗല്‍പാടി- 3
കാസര്‍കോട്- 9
ദേലംപാടി- 1
 
 
ജില്ലയില്‍ 260 പേര്‍ക്ക് രോഗം ഭേദമായി
ജില്ലയില്‍ ചൊവ്വാഴ്ച 260 പേര്‍ക്ക് രോഗം ഭേദമായി.രോഗം ഭേദമായവരുടെ പഞ്ചായത്ത് അടിസ്ഥാനത്തിലുള്ള കണക്ക്
പള്ളിക്കര-11
കള്ളാര്‍-2
കാസര്‍കോട്-19
കയ്യൂര്‍-ചീമേനി-6
അജാനൂര്‍-32
കാഞ്ഞങ്ങാട് -17
ചെമ്മനാട്-12
മൊഗ്രാല്‍പുത്തൂര്‍-5
ചെങ്കള-21
നീലേശ്വരം-11
മംഗല്‍പ്പാടി-3
കോടോം-ബേളൂര്‍-9
കാറഡുക്ക-8
ബളാല്‍-2
മധൂര്‍-4
ചെറുവത്തൂര്‍-6
പടന്ന-1
പിലിക്കോട്-7
ഉദുമ-3
മടിക്കൈ-6
മുളിയാര്‍-11
ബേഡടുക്ക-6
മഞ്ചേശ്വരം-8
കുമ്പള-5
വോര്‍ക്കാടി-2
എന്‍മകജെ-10
കിനാനൂര്‍-കരിന്തളം-12
വലിയപ്പറമ്പ-8
തൃക്കരിപ്പൂര്‍-6
കുറ്റിക്കോല്‍ -1
പനത്തടി-1
മീഞ്ച-1
പുത്തിഗെ-3
ഇലമാട്-1( ഇതര ജില്ല)