സംസ്ഥാനതൊഴില്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരോഗ്യ വകുപ്പ് മഞ്ചേശ്വരം ജനമൈത്രി പോലീസ് എന്നിവയുടെ സഹകരണത്തോടെ ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് മംഗല്‍പാടി ഗ്രാമപഞ്ചായത്ത് ഹാളില്‍ സൗജന്യമെഡിക്കല്‍ ക്യാമ്പും ബോധവല്‍ക്കരണ ക്ലാസും നടത്തി.
മംഗല്‍പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ബന്തിയോട് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജമീല സിദ്ദീഖ് അധ്യക്ഷത വഹിച്ചു. വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി എം മുസ്തഫ, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷത്ത് ഫാരിസ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍അബ്ദുള്‍ റസാഖ്, പഞ്ചായത്ത് അംഗങ്ങളായ ബാലകൃഷ്ണന്‍, മുഹമ്മദ് ഉപ്പള ഗേറ്റ്, മെഡിക്കല്‍ ഓഫീസര്‍മാര്‍, അസി. ലേബര്‍ ഓഫീസര്‍മാരായ പി വത്സലന്‍, ജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
റിട്ടയേര്‍ഡ് ആര്‍മി എഡ്യുക്കേഷന്‍ ഇന്‍സ്‌പെക്ടര്‍ പി കരുണാകരന്‍ ഹിന്ദിയില്‍ ക്ലാസെടുത്തു. 150 ല്‍ പരം ഇതരസംസ്ഥാന തൊഴിലാളികള്‍ ക്യാമ്പില്‍ പങ്കെടുത്തു. തൊഴിലാഴികള്‍ക്ക് തൊഴില്‍ വകുപ്പ് നടപ്പിലാക്കിയ സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയായ ആവാസ് കാര്‍ഡ് വിതരണം നടത്തി.ജില്ലാ ലേബര്‍ ഓഫീസര്‍ (ഇ) കുമാരന്‍ നായര്‍ സ്വാഗതവും ജില്ലാ ലേബര്‍ ഓഫീസര്‍(ജി) കെ മാധവന്‍ നന്ദിയും പറഞ്ഞു.