തിരികെയെത്തിയ പ്രവാസികൾക്ക് സംരംഭകരാകാൻ  നോർക്കയും  കേരള  ഫിനാൻഷ്യൽ കോർപറേഷനും സംയുക്ത  വായ്പ പദ്ധതി ആവിഷ്‌കരിച്ചു. സംസ്ഥാനത്തെ സംരംഭങ്ങൾക്ക് പ്രോൽസാഹനം  നൽകുന്നതിന്  രൂപീകരിച്ച  ചീഫ് മിനിസ്റ്റേഴ്‌സ് എന്റർപ്രണർഷിപ്പ് ഡെവലപ്പ്‌മെൻറ് പ്രോഗ്രാം  (C.M.E.D.P) പ്രകാരമാണ്  പദ്ധതി  നടപ്പാക്കുന്നത്.

നോർക്കയുടെ  എൻ.ഡി.പ്രേം  വായ്പാ പദ്ധതിയിൽ  ഉൾപ്പെടുത്തി 30 ലക്ഷം  രൂപ വരെ വായ്പ അനുവദിക്കും. ഇതിൽ 15 ശതമാനം മൂലധന  സബ്‌സിഡിയും (പരമാവധി മൂന്ന് ലക്ഷം രൂപ വരെ) കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്നവർക്ക്  ആദ്യ  നാലു  വർഷം മൂന്നു ശതമാനം പലിശ ഇളവ് ലഭിക്കും. 10 ശതമാനമാണ് വായ്പയുടെ പലിശ. ഇതിൽ മൂന്ന് ശതമാനം വീതം നോർക്ക, കെ.എഫ്.സി സബ്‌സിഡി  ഉള്ളതിനാൽ  ഉപഭോക്താവിന്  നാലു ശതമാനം പലിശ അടച്ചാൽ മതി. സേവന മേഖലയിൽ ഉൾപെട്ട വർക്ക്‌ഷോപ്, സർവീസ് സെൻറ്റർ, ബ്യൂട്ടി പാർലർ, റെസ്റ്റോറെന്റ്/ ഹോട്ടൽ, ഹോം സ്റ്റേ/ ലോഡ്ജ്, ക്ലിനിക്/ ഡെന്റൽ ക്ലിനിക്, ജിം, സ്‌പോർട്‌സ് ടർഫ്, ലോൺട്രീ സർവീസ് എന്നിവയും ഐ ടി /ഐ ടി ഇ എസും, നിർമാണ  വിഭാഗത്തിൽ ഉൾപ്പെട്ട ഫുഡ് പ്രോസസ്സിംഗ്/ ബേക്കറി ഉൽപ്പന്നങ്ങൾ, ഫ്‌ളോർ  മിൽസ്/ ബഫേർസ്, ഓയിൽ മിൽസ്, കറി പൗഡർ/ സ്‌പൈസസ്, ചപ്പാത്തി നിർമാണം, വസ്ത്ര  നിർമ്മാണം  എന്നീ  മേഖലകളിലാണ്  വായ്പ അനുവദിക്കുക. അപേക്ഷ www.norkaroots.org  യിൽ  നൽകാം.

വിശദവിവരം  ടോൾഫ്രീ  നമ്പറുകളായ (1800 425 3939 (ഇന്ത്യൽ  നിന്നും ), 00 91 88 02 012345 (വിദേശത്തുനിന്നും മിസ്ഡ് കാൾ  സേവനം), 1800 425 8590  (കെ.എഫ്.സി) ലഭിക്കും.