എറണാകുളം : എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കൊച്ചിൻ കോർപ്പറേഷൻ ശുചീകരണ ജീവനക്കാർക്ക് ഡോക്സിസൈക്ലിൻ വിതരണം ചെയ്ത് മേയർ സൗമിനി ജെയിൻ ജില്ലാ തല ഡോക്സി ഡേ
ഉദ്ഘാടനം ചെയ്തു. ഭീതിപ്പെടുത്തുന്ന കോവിഡിനൊടൊപ്പം ജില്ലയിൽ എലിപ്പനി ഡെങ്കിപ്പനി തുടങ്ങിയ ജലജന്യരോഗങ്ങളും വർധിക്കുകയാണ്. പ്രതിരോധ ഗുളിക കഴിക്കുന്നതോടൊപ്പം സ്വയം പ്രതിരോധിക്കാൻ മറന്നു പോകരുതെന്നും മേയർ പറഞ്ഞു.

കൊച്ചിൻ കോർപറേഷൻ ഓഫീസിന് സമീപമുള്ള യാത്ര ഓഫീസിൽ നടന്ന പരിപാടിയിൽ കൊച്ചിൻ കോർപ്പറേഷൻ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രതിഭാ അൻസാരി അധ്യക്ഷത വഹിച്ചു.
ജില്ലാ നോൺ കോവിഡ് സർവൈലൻസ് ഓഫീസർ ഡോ. വിനോദ് പൗലോസ് ശുചീകരണ പ്രവർത്തകർക്ക് ബോധവത്ക്കരണ ക്ലാസ്സ് എടുത്തു. ഹെൽത്ത് സൂപ്പർവൈസർ സി.ജെ. വിൽസൻ, ഹെൽത്ത് ഇൻസ്പെക്ടർ റ്റി എം. റാഫിമോൻ , ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ് ബാബു വി , സിയാദ് പി.എ. തുടങ്ങിയവർ ഡോക്സി ദിനാചരണത്തിൽ പങ്കെടുത്തു.