അക്ഷയ കേന്ദ്രങ്ങള്‍ അനുവദിക്കുമ്പോള്‍ വികലാംഗര്‍ക്ക് സംവരണം നല്‍കണമെന്ന ശുപാര്‍ശ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് സംസ്ഥാന യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്ത ജറോം പറഞ്ഞു. കൊല്ലത്ത് കമ്മീഷന്റെ അദാലത്തില്‍ ലഭിച്ച പരാതി പരിഗണിച്ചാണ് നടപടി. ആകെ 15 പരാതികളാണ് ഇന്നലെ നടന്ന അദാലത്തില്‍ കമ്മീഷന്‍ പരിഗണിച്ചത്. ആറെണ്ണത്തില്‍ തീര്‍പ്പു കല്‍പ്പിച്ചു. പുതിയതായി നാലു പരാതികള്‍ ലഭിച്ചു. കമ്മീഷന്‍ അംഗങ്ങളായ ബിനില്‍, ദീപു രാധാകൃഷ്ണന്‍, ടിന്റു സ്റ്റീഫന്‍, തുഷാര   ചക്രവര്‍ത്തി,  നിഷാന്ത് ചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.