സെപ്റ്റംബർ 30 ന് കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത.

ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണി വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, കുട്ടികൾ തുറസായ സ്ഥലത്തും, ടെറസ്സിലും കളിക്കുന്നത് ഒഴിവാക്കുക.

KSEOC_KSDMA


മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതനിർദ്ദേശം

കേരള തീരത്ത്‌ മത്സ്യ ബന്ധനത്തിന് തടസ്സമില്ല.

പ്രത്യേക ജാഗ്രത നിർദ്ദേശം

30-09-2020 : മധ്യ – ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത.

മേൽപ്പറഞ്ഞ കാലയളവിൽ മേൽപ്പറഞ്ഞ പ്രദേശത്ത് മത്സ്യബന്ധനത്തിന് പോകുമ്പോൾ പ്രത്യേക ശ്രദ്ധ പാലിക്കേണ്ടതാണ്.


KSEOC_KSDMA_IMD
പുറപ്പെടുവിച്ച സമയം :1 PM 30-09-2020


കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം👇