ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒക്‌ടോബർ രണ്ടു മുതൽ 16 വരെ സാമൂഹ്യ ഐക്യദാർഡ്യപക്ഷമായി ആചരിക്കുന്നു. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം പട്ടികജാതി പട്ടികവർഗ്ഗ ക്ഷേമ മന്ത്രി എ.കെ.ബാലൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കും. ഡെപ്യൂട്ടി സ്പീക്കർ വി.ശശി അധ്യക്ഷത വഹിക്കും.
‘മഹാമാരിയെ മറികടക്കാം സാമൂഹ്യ ഐക്യത്തിലൂടെ’ എന്ന സന്ദേശവുമായാണ് പക്ഷാചരണം സംഘടിപ്പിക്കുന്നത്. ഇതോടനുബന്ധിച്ച് മോഡൽ റസിഡൻഷ്യൽ സ്‌കൂളുകൾ, ഐ.റ്റി.ഐകൾ പൂർത്തീകരിച്ച അംബേദ്കർ ഗ്രാമങ്ങൾ എന്നിവയുടെ ഉദ്ഘാടനം, വെബിനാറുകൾ, ശുചീകരണ പ്രവർത്തനങ്ങൾ എന്നിവയും സംഘടിപ്പിക്കും.
