എറണാകുളം: ജില്ലയിലെ 22 പഞ്ചായത്തുകളിലെ കൂടി സംവരണ വാർഡുകളുടെ നറുക്കെടുപ്പ് പൂർത്തിയായി. പൂതൃക്ക, തിരുവാണിയൂർ, വടവുകോട്, മഴുവന്നൂർ, ഐക്കരനാട് , കുന്നത്തുനാട് , ഉദയംപേരൂർ, മുളന്തുരുത്തി, ചോറ്റാനിക്കര, എടക്കാട്ടുവയൽ, ആമ്പല്ലൂർ, മണീട്, പൈങ്ങോട്ടൂർ, നെല്ലിക്കുഴി, പിണ്ടിമന, കവളങ്ങാട്, വാരപ്പെട്ടി, കീരംപാറ, പോത്താനിക്കാട്, പല്ലാരിമംഗലം, കുട്ടമ്പുഴ , കോട്ടപ്പടി എന്നീ ഗ്രാമ പഞ്ചായത്തുകളിലെ സംവരണ വാർഡുകളുടെ നറുക്കെടുപ്പാണ് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പൂർത്തിയാക്കിയത്‌. കുട്ടമ്പുഴ പഞ്ചായത്തിലെ എട്ടാം വാർഡായ പൂയംകുട്ടി പട്ടികവർഗ വനിതാ സംവരണ വാർഡായി. നറുക്കെടുപ്പിലൂടെയാണ് തിരഞ്ഞെടുത്തത്. കുട്ടമ്പുഴയിലെ തന്നെ ആറാം വാർഡ് പട്ടികവർഗ പൊതുവിഭാഗം വാർഡായും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.
ഇതുവരെ 64 പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് പൂർത്തിയായത്. ഒക്ടോബർ ഒന്നിന്ന് 18 പഞ്ചായത്തുകളിലെ നറുക്കെടുപ്പ് നടക്കും. മുവാറ്റുപുഴ, പാറക്കടവ്, ഇടപ്പള്ളി എന്നീ ബ്ലോക്കുകളിൽ ഉൾപ്പെടുന്ന പഞ്ചായത്തുകളിലെ നറുക്കെടുപ്പാണ് ഒക്ടോബർ ഒന്നിന് നടക്കുക.