എറണാകുളം: 2020-21 അധ്യയന വര്‍ഷം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും എസ്.എസ്.എല്‍.സി/പ്ലസ് ടു/ഡിഗ്രി/പി.ജി/പ്രൊഫഷണല്‍ ഡിഗ്രി പരീക്ഷകളില്‍ ഉന്നതവിജയം നേടി ആദ്യപ്രാവശ്യം പാസായ പട്ടികവര്‍ഗ വിദ്യാര്‍ഥികളില്‍ നിന്നും പ്രോത്സാഹന അവാര്‍ഡിനുളള അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ ഏറ്റവും കുറഞ്ഞത് എസ്.എസ്.എല്‍.സിക്ക് ആറ് ബി, നാല് സി ഗ്രേഡുകളും (സിബിഎസ്ഇ) മൂന്ന് ബി, രണ്ട് സി എന്നീ ഗ്രേഡുകളും, പ്ലസ് ടു നാല്, രണ്ട് സി ഗ്രേഡുകള്‍, ഡിഗ്രിയ്ക്ക് ഫസ്റ്റ് ക്ലാസ്, പോസ്റ്റ് ഗ്രാജ്വേഷന്‍ ഫസ്റ്റ് ക്ലാസ്. അപേക്ഷകന്റെ പേര്, മേല്‍ വിലാസം, ജാതി, പഠിച്ചിരുന്ന സ്ഥാപനം, പാസായ പരീക്ഷ, രജിസ്റ്റര്‍ നമ്പര്‍, നേടിയ മാര്‍ക്ക്/ഗ്രേഡ്, ഫോണ്‍ നമ്പര്‍ എന്നിവ ഉള്‍ക്കൊളളിച്ച് വെളളകടലാസില്‍ തയാറാക്കിയ അപേക്ഷകള്‍ ജാതി സര്‍ട്ടിഫിക്കറ്റ്, എസ്.എസ്.എല്‍.സി/പ്ലസ് ടു/ഡിഗ്രി/പി.ജി/പ്രൊഫഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, വിദ്യാര്‍ഥിയുടെ പേരിലുളള ബാങ്ക് അക്കൗണ്ടിന്റെ പാസ് ബുക്കിന്റെ ആദ്യത്തെ പേജിന്റെ പകര്‍പ്പ് എന്നിവ സഹിതം നവംബര്‍ 15-ന് മുമ്പ് ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, മിനി സിവില്‍ സ്റ്റേഷന്‍, മുടവൂര്‍.പി.ഒ, മൂവാറ്റുപുഴ 686669 വിലാസത്തില്‍ ലഭിച്ചിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ ആലുവ/ഇടമലയാര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ്, ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസ്, മൂവാറ്റുപുഴ (0485-2814957, 2970337) എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.
