അടുത്ത 24 മണിക്കൂറിനുള്ളില്‍ ജില്ലയില്‍ മിതമായ മഴയ്ക്കും മറ്റ് വടക്കന്‍ ജില്ലകളായ കണ്ണൂര്‍, വയനാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വിഭാഗം അറിയിച്ചു. ക്തമായ കാറ്റിനും സാധ്യതയുണ്ട്. വടക്കന്‍ കേരളം, തെക്കന്‍ കര്‍ണാടകം, ലക്ഷദ്വീപ് എന്നിവിടങ്ങില്‍ മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഇത് ചിലയവസരങ്ങളില്‍ 65 കിലോമീറ്റര്‍ വേഗതയില്‍ വരെയാകുവാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ മീന്‍പിടിക്കാന്‍ കടലില്‍ പോകരുത്.