2020 ഏപ്രിൽ മുതൽ ജൂൺ വരെയുളള കാലയളവിൽ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതിനും വാങ്ങുന്നതിനും, സംസ്ഥാന വൈദ്യുതി ബോർഡിന്, ഇന്ധന വിലയിലുണ്ടായ വർദ്ധനവ് മൂലമുളള അധികബാധ്യത, ഇന്ധന സർചാർജ്ജായി ഉപഭോക്താക്കളിൽ നിന്നും ഈടാക്കുന്നതിന് അപേക്ഷ വൈദ്യുതി റഗുലേറ്ററി കമ്മിഷന് നൽകിയിട്ടുണ്ട്. ഇതിലുളള പൊതുതെളിവെടുപ്പ് ഒക്‌ടോബർ ആറിന് രാവിലെ 11ന് വീഡിയോ കോൺഫറൻസിംഗ് വഴി നടക്കും. പൊതുതെളിവെടുപ്പിൽ പൊതുജനങ്ങൾക്കും, താത്പര്യമുളളവർക്കും പങ്കെടുത്ത്, അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്താം. പൊതുതെളിവെടുപ്പിൽ പങ്കെടുക്കുന്നതിനുളള ലിങ്ക് ലഭ്യമാക്കുന്നതിനായി പങ്കെടുക്കുന്ന ആളിന്റെ പേര്, ഇ-മെയിൽ വിലാസം എന്നിവ ഒക്‌ടോബർ അഞ്ചിന് ഉച്ചയ്ക്ക് രണ്ടിനു മുൻപായി കമ്മീഷന്റെ ഇ-മെയിൽ വിലാസമായ kserc@erckerala.org യിൽ അറിയിക്കണം. തപാൽ മുഖേന അഭിപ്രായങ്ങൾ അയയ്ക്കുന്നവർ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി.രാമൻപിളള റോഡ്, വെളളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തിൽ ആറിന് മുമ്പ് ലഭ്യമാക്കണം. വൈദ്യുതി ബോർഡിന്റെ അപേക്ഷ കമ്മീഷന്റെ വെബ്‌സൈറ്റായ www.erckerala.org ൽ ലഭ്യമാണ്.
