ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പും പാലക്കാട് ഉപഭോക്തൃ സംരക്ഷണ സമിതിയും ചേർന്ന് ലോക ഉപഭോക്തൃ ദിനാചരണവും ബോധവത്ക്കരണ സെമിനാറും നടത്തി. കല്ലേപ്പുള്ളി ഐ.സി.ഡി.എസ്. ഹാളിൽ നടന്ന പരിപാടി ജസ്റ്റിസ് ചേറ്റൂർ ശങ്കരൻ നായർ ഉദ്ഘാടനം ചെയ്തു. മലമ്പുഴ ശിശു വികസന പദ്ധതി ഓഫീസർ പി.പി. ലതാകുമാരി അധ്യക്ഷയായ പരിപാടിയിൽ കെ.ശെന്തിൽകുമാർ, കെ.എസ്. സ്വാമിനാഥൻ, ടി.കെ ജയകുമാർ എന്നിവർ ക്ലാസ്സെടുത്തു.