കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രഖ്യാപിച്ചു. ശനിയാഴ്ചത്തെ പ്രവചന പ്രകാരം സംസ്ഥാനത്തെ ജില്ലകളിൽ വലിയ മഴ സാധ്യതാ മുന്നറിയിപ്പില്ല.


മത്സ്യതൊഴിലാളികൾക്ക് കേരള തീരത്ത്‌ മത്സ്യബന്ധനത്തിന് തടസ്സമില്ല.

പ്രത്യേക ജാഗ്രത നിർദ്ദേശം

03-10-2020 മുതൽ 05-10-2020 വരെ: വടക്ക്-പടിഞ്ഞാറ് ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള ഒഡിഷ തീരം എന്നിവിടങ്ങളിൽ സ്ഥിതിചെയ്യുന്ന ന്യുനമർദ്ദത്തിന്റെ സ്വാധീനം കൊണ്ട് ഈ പ്രദേശങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

03-10-2020: ആൻഡമാൻ കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

KSEOC_KSDMA_IMD
പുറപ്പെടുവിച്ച സമയം :1 PM 03-10-2020