എറണാകുളം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പിനായി എറണാകുളം ജില്ലാ പഞ്ചായത്തിലെ സംവരണ ഡിവിഷനുകൾ നിശ്ചയിക്കുന്ന നടപടിക്രമങ്ങൾ പൂർത്തിയായി. ജില്ലാ പഞ്ചായത്ത്, ആകെ ഡിവിഷനുകൾ 27. വനിത സംവരണ ഡിവിഷനുകൾ 1, 3, 4, 7, 8, 10, 12, 13, 14, 17, 18, 20, 21, 26. പട്ടികജാതി വനിത സംവരണഡിവിഷനുകൾ 14, 18. പട്ടികജാതി പൊതുവിഭാഗം സംവരണ ഡിവിഷൻ 16. കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന നടപടിക്രമങ്ങൾക്ക് ജില്ലാ കളക്ടർ എസ്. സുഹാസ് നേതൃത്വം നൽകി.

ഫോട്ടോ:ജില്ലാ പഞ്ചായത്ത് സംവരണഡിവിഷനുകൾ നിശ്ചയിക്കുന്നതിനായുള്ള നറുക്കെടുപ്പിൽ ജില്ലാ കളക്ടർ എസ്. സുഹാസ് .