എറണാകുളം: 2018-20 പദ്ധതികളിൽപ്പെടുത്തി വാഴക്കുളത്ത് നിർമ്മാണം പൂർത്തിയാക്കിയ വനിത വികസന കേന്ദ്രത്തിന്റെയും വനിത സ്വയം സഹായ സംഘങ്ങൾക്കായിട്ടുള്ള ടൈലറിംഗ് യൂണിറ്റിൻ്റെയും ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ. നിർവഹിച്ചു.
7.5 ലക്ഷം രൂപ ബ്ലോക്ക് വികസന ഫണ്ടിൽ നിന്ന് ചെലവഴിച്ചാണ് പദ്ധതി നടപ്പിലാക്കിയത്. പത്ത് തയ്യൽ മെഷീനുകളും കട്ടിംഗ് ടേബിളുകളും ടെയ്ലറിംഗ് യൂണിറ്റിൻ്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. സൗജന്യമായി ഉപയോഗിക്കാൻ കഴിയുന്ന മുറിയും തയ്യൽ ഉപകരണങ്ങളും പ്രയോജനപ്പെടുത്തി കുറച്ച് സ്ത്രീകൾക്ക് ഉപജീവനമാർഗമൊരുക്കാൻ ഈ കേന്ദ്രത്തിലൂടെ കഴിയുന്നു.

വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ സക്കീർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: ബി എ അബ്ദുൽ മുത്തലിബ് മുഖ്യ അതിഥിയായിരുന്നു.
ബ്ലോക്ക് പഞ്ചായത്ത് അംഗം രമേശൻ കാവലൻ ,കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എ രമേശ്, വാർഡ് മെമ്പർമാരായ ബീന ബാബു, അനു കുട്ടൻ, എം ഐ ഇസ് മായിൽ, പി.എ. മുജീബ്, മേരി കുട്ടി ടീച്ചർ, മറ്റ് സാമൂഹൃ രാഷ്ട്രീയ മേഖലയിലെ പ്രമുഖർ പങ്കെടുത്തു.