തിങ്കളാഴ്ച ആലപ്പുഴ ജില്ലയിൽ 199 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 4 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. ആരോഗ്യ പ്രവർത്തകരിൽ ഒരാൾക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 194 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 387 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11692പേർ രോഗ മുക്തരായി. 5341പേർ ചികിത്സയിൽ ഉണ്ട്.