കൊല്ലം തപാല്‍ ഡിവിഷന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് 28ന് രാവിലെ 10ന് തപാല്‍ അദാലത്തും 10.30ന് പെന്‍ഷന്‍ അദാലത്തും കൊല്ലം തപാല്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസറുടെ കാര്യാലയത്തില്‍ നടക്കും. കസ്റ്റമര്‍ കെയര്‍ കേന്ദ്രത്തിലോ ഡിവിഷന്‍ തലത്തിലോ മുന്‍പ് സ്വീകരിച്ച് പരിഹാരം കാണാത്ത പരാതികള്‍ മാത്രമേ പരിഗണിക്കൂ. പരാതികള്‍  ഐ.പി(പി.ജി), തപാല്‍ സീനിയര്‍ സൂപ്രണ്ട് ഓഫീസ്, കൊല്ലം-691001 എന്ന വിലാസത്തില്‍ നല്‍കണം.
(പി.ആര്‍.കെ. നമ്പര്‍. 594/18)