കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത അഞ്ചു ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം പ്രഖ്യാപിച്ചു.

08-10-2020: ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ.
09-10-2020: ഇടുക്കി, മലപ്പുറം.
എന്നീ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യതയുള്ളതിനാൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ (Yellow) അലർട്ട് പ്രഖ്യാപിച്ചു.

 


ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

ഒക്ടോബർ 8 മുതൽ ഒക്ടോബർ 12 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഉച്ചക്ക് 2 മണി മുതൽ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. (ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം). മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാനാണ് സാധ്യത.

 


മത്സ്യത്തൊഴിലാളി ജാഗ്രതനിർദ്ദേശം

കേരള തീരത്ത് മത്സ്യബന്ധനത്തിന് തടസമില്ല.

പ്രത്യേക ജാഗ്രത നിർദ്ദേശം

09-10-2020 മുതൽ 11-10-2020 : മധ്യ -ബംഗാൾ ഉൾക്കടലിലും, വടക്ക്- ആൻഡമാൻ കടലിലും മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

10-10-2020 & 11-10-2020 : മധ്യ- പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും, അതിനോട് ചേർന്നുള്ള വടക്ക് ബംഗാൾ ഉൾക്കടൽ, ആന്ധ്രാ പ്രദേശ്, ഒഡീഷ തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിലും ചില അവസരങ്ങളിൽ 65 കിമീ വരെ വേഗതയിലും ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

12-10-2020 : തെക്ക്- പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും, അതിനോട് ചേർന്നുള്ള മധ്യ- പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും, ആന്ധ്രാ പ്രദേശ്, വടക്ക്- ആൻഡമാൻ കടൽ എന്നിവിടങ്ങളിലും മണിക്കൂറിൽ 45 മുതൽ 55 കിമീ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

മേൽപ്പറഞ്ഞ പ്രദേശങ്ങളിൽ മേൽപ്പറഞ്ഞ കാലയളവിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല.

ആഴക്കടലിൽ മത്സ്യബന്ധനത്തിന് ഏർപ്പെട്ടിരിക്കുന്ന മൽസ്യത്തൊഴിലാളികൾ ഒക്ടോബർ 8 നുള്ളിൽ തീരത്തേക്ക് എത്തണമെന്ന് അറിയിച്ചു.

KSEOC _ KSDMA_ IMD
പുറപ്പെടുവിച്ച സമയം :1 PM 08-10-2020