എറണാകുളം: വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ വരുന്ന വെങ്ങോല – മലയിടംതുരുത്ത് കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൻ്റെ കീഴിൽ ഉള്ള കിടപ്പ് രോഗികൾക്ക് കൈത്താങ്ങായി ജില്ലാ പഞ്ചായത്ത് ഇലക്ട്രോണിക്സ് വീൽ ചെയറുകളും ഓക്സിജൻ കോൺസെൻട്രേറ്ററുകളും നൽകി. പ്രത്യേക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ടര കോടി രൂപയാണ് ഇതിനായി ജില്ലാ പഞ്ചായത്ത് ചിലവഴിക്കുന്നത്.
സഹായ ഉപകരണളുടെ വിതരണ ഉൽഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ജോളി ബേബി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് നൂർജഹാൻ സക്കീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോജി ജേക്കബ്, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൽദോ മോസസ്സ് , ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ രാജു മാത്താറ , ഡോ. ജയൻ , ഹെൽത്ത് ഇൻസ്പെക്ടർ ജോമോൻ തുടങ്ങിയവർ സംസാരിച്ചു.