ജില്ലാ വ്യവസായ കേന്ദ്രവും ജന്‍ശിക്ഷന്‍ സന്‍സ്ഥാനും സംയുക്തമായി നിലമ്പൂരില്‍ സാങ്കേതിക – മാനേജ്‌മെന്റ് നൈപുണ്യ പരിശീലനം സംഘടിപ്പിച്ചു. ഫാഷന്‍ ഡിസൈനിങ്, ജുവലറി നിര്‍മ്മാണം, ഫാബ്രിക് പെയിന്റിങ് തുടങ്ങിയ വിവിധ വിഷയങ്ങളിലാണ് പരിശീലനം നല്‍കിയത്. സമാപന സമ്മേളനം ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ ടി. അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം മാനേജര്‍ കെ. പ്രശാന്ത് അധ്യക്ഷത വഹിച്ചു. ജന്‍ശിക്ഷന്‍ സന്‍സ്ഥാന്‍ ഡയറക്ടര്‍ വി. ഉമ്മര്‍കോയ മുഖ്യാതിഥിയായി. വ്യവസായ വികസന ഓഫീസര്‍മാരായ പി.സി. വിനോദ്, പി. ഉണ്ണികൃഷ്ണന്‍, ശ്രീരാജ്.എ, മാസ്റ്റര്‍ ട്രെയിനര്‍ ഐസക് സിങ്, ഷിബുഷൈന്‍. വി.സി, അസി. ജില്ലാ വ്യവസായ ഓഫീസര്‍ എം.എസ്. സുനിത, സ്മിത എന്നിവര്‍ സംസാരിച്ചു.
