· 34 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെ രോഗബാധ
· 103 പേര്‍ രോഗമുക്തി നേടി
വയനാട് ജില്ലയില്‍ തിങ്കളാഴ്ച 35 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍. രേണുക അറിയിച്ചു. 103 പേര്‍ രോഗമുക്തി നേടി. രോഗം സ്ഥിരീകരിച്ചവരില്‍ കുറുക്കന്‍മൂല സ്വദേശിയായ ഒരാള്‍ ഇതര സംസ്ഥാനത്ത് നിന്നെത്തിയതാണ്. 34 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. അഞ്ച് പേരുടെ ഉറവിടം വ്യക്തമല്ല.
ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 5015 ആയി. 3894 പേര്‍ ഇതുവരെ രോഗമുക്തരായി. ചികിത്സയിലിരിക്കെ 28 പേര്‍ മരണപ്പെട്ടു. നിലവില്‍ 1093 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 286 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 37 പേര്‍ ഇതര ജില്ലകളില്‍ ചികിത്സയിലാണ്.
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍:
ബത്തേരി 2, നെന്‍മേനി 9, നൂല്‍പ്പുഴ 1, തിരുനെല്ലി 2,  മേപ്പാടി 3, കല്‍പ്പറ്റ 2, തവിഞ്ഞാല്‍ 2, എടവക 1, പുല്‍പ്പള്ളി 1, പനമരം 2, കണിയാമ്പറ്റ 1 മുട്ടില്‍ 1, അമ്പലവയല്‍ 2, വൈത്തിരി 4, തമിഴ്‌നാട് സ്വദേശി 1 എന്നിവരാണ് സമ്പര്‍ക്കത്തിലൂടെ രോഗബാധിതരായത്.

103 പേര്‍ക്ക് രോഗമുക്തി

മേപ്പാടി സ്വദേശികള്‍ 13, കല്‍പ്പറ്റ സ്വദേശികള്‍ 11, തൊണ്ടര്‍നാട് സ്വദേശികള്‍ 5, തവിഞ്ഞാല്‍, എടവക, മാനന്തവാടി സ്വദേശികളായ 4 പേര്‍ വീതം, പനമരം, വെള്ളമുണ്ട, ബത്തേരി, കണിയാമ്പറ്റ സ്വദേശികളായ 3 പേര്‍ വീതം, തരിയോട്, പൊഴുതന സ്വദേശികളായ 2 പേര്‍ വീതം, ബത്തേരി, പടിഞ്ഞാറത്തറ, നെന്മേനി, സ്വദേശികളായ ഓരോരുത്തരും രണ്ട് മലപ്പുറം സ്വദേശികളും ഒരു കോഴിക്കോട് സ്വദേശിയും 7 പശ്ചിമ ബംഗാള്‍ സ്വദേശികളും ഒരു തമിഴ്‌നാട് സ്വദേശിയും വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന 32 പേരുമാണ് രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയത്.
192 പേര്‍ പുതുതായി നിരീക്ഷണത്തില്‍
കോവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ തിങ്കളാഴ്ച പുതുതായി നിരീക്ഷണ ത്തിലായത് 192 പേരാണ്. 247 പേര്‍ നിരീക്ഷണക്കാലം പൂര്‍ത്തിയാക്കി. നിലവില്‍ നിരീക്ഷണത്തിലുള്ളത് 4522 പേര്‍. തിങ്കളാഴ്ച വന്ന 34 പേര്‍ ഉള്‍പ്പെടെ 851 പേര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ജില്ലയില്‍ നിന്ന് തിങ്കളാഴ്ച 312 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. ഇതുവരെ പരിശോധനയ്ക്ക് അയച്ച 108502 സാമ്പിളുകളില്‍ 106078 പേരുടെ ഫലം ലഭിച്ചു. ഇതില്‍ 101063 നെഗറ്റീവും 5015 പോസിറ്റീവുമാണ്.