
ഡൊമിസിലറി കെയര്‍ സെന്റര്‍ തുടങ്ങാമെന്നും മന്ത്രി പറഞ്ഞു.

നെന്മാറ ബ്ലോക്ക് പഞ്ചായത്ത് 2017-18, 2020-21 സാമ്പത്തിക വര്‍ഷത്തെ പ്ലാന്‍ ഫണ്ടിലുള്‍പ്പെടുത്തി 1.86 കോടി രൂപ ചെലവഴിച്ചാണ് കാഷ്വാലിറ്റി കെട്ടിടം നിര്‍മിച്ചത്. എന്‍.എച്ച്.എം ഫണ്ടില്‍ നിന്നും 37.5 ലക്ഷം രൂപ ഉപയോഗിച്ചാണ് ലേബര്‍ വാര്‍ഡിന്റെ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കിയത്. 1085 ചതുരശ്ര മീറ്ററാണ് കാഷ്വാലിറ്റി കെട്ടിടത്തിന്റെ വിസ്തീര്‍ണ്ണം. ഓപ്പറേഷന്‍ തിയേറ്ററിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തീകരിച്ച് തിയേറ്ററിനെയും ലേബര്‍ റൂമിനെയും ബന്ധിപ്പിക്കുന്ന റാമ്പ് നവീകരിച്ച ലേബര്‍ വാര്‍ഡില്‍ സജ്ജീകരിച്ചിട്ടുണ്ട്. പരിപാടിയില്‍ കെ. ബാബു എം.എല്‍.എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.വി.രാമകൃഷ്ണന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പ്രേമന്‍, ത്രിതല പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങള്‍, മെമ്പര്‍മാര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) കെ. പി. റീത്ത, നെന്മാറ സി.എച്ച്.സി സൂപ്രണ്ട് ഡോ. എം. ഹസീന മറ്റ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.