എറണാകുളം: വഴിയോര ഭക്ഷണ വില്‍പ്പന നടത്തി വന്നിരുന്ന ട്രാന്‍സ്ജെന്‍ഡർ വിഭാഗത്തിൽ നിന്നുള്ള സജന ഷാജിക്ക് സഹായമൊരുക്കി സാമൂഹ്യനീതി വകുപ്പ്. തൃപ്പൂണിത്തുറയില്‍ വഴിയോര കച്ചവടം നടത്തിവന്നിരുന്ന സജന ഷാജിയുടെ കച്ചവടം കഴിഞ്ഞ ദിവസം ചിലർ തടസ്സപ്പെടുത്തുകയും അധിക്ഷേപിക്കുകയും ചെയ്തിരുന്നു. സജനയുടെ പരാതിയിൽ തൃപ്പൂണിത്തുറ പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
സജനയുടെ പരാതി ശ്രദ്ധയിൽപ്പെട്ടതോടെ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉൾപ്പെടെയുള്ളവർ വിഷയത്തിൽ ഇടപെട്ടു. സാമൂഹ്യനീതി വകുപ്പ് വനിത വികസന കോർപ്പറേഷൻ മുഖേനെ വിൽപ്പന കേന്ദ്രം ഒരുക്കുന്നതിനായി സാമ്പത്തിക സഹായം നൽകുമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ ജോണ്‍ ജോഷി. കെ. ജെ അറിയിച്ചു.