ആറുമരണങ്ങൾ കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു

തിരുവനന്തപുരം ജില്ലയിൽ ഇന്ന്(14 ഒക്ടോബർ) 581 പേർക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതിൽ 508 പേർക്കു സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 47 പേരുടെ ഉറവിടം വ്യക്തമല്ല. 17 പേർ വീട്ടുനിരീക്ഷണത്തിലായിരുന്നു. ഒരാൾ വിദേശത്തു നിന്നെത്തി. രണ്ടുപേർ മറ്റുള്ള സംസ്ഥാനങ്ങളിൽ നിന്നെത്തിയതാണ്. ആറുപേരുടെ മരണം കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

കോവളം സ്വദേശി രാജൻ ചെട്ടിയാർ(76), അഞ്ചുതെങ്ങ് സ്വദേശിനി ജിനോ(62), ഫോർട്ട് സ്വദേശി കൃഷ്ണൻകുട്ടി(80), ആര്യനാട് സ്വദേശിനി ഓമന(68), വള്ളുകാൽ സ്വദേശിനി അമല ഔസേപ്പ്(67), പാറശ്ശാല സ്വദേശിനി ജയമതി വിജയകുമാരി(61) എന്നിവരുടെ മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്.

ഇന്നു രോഗം സ്ഥിരീകരിച്ചവരിൽ 266 പേർ സ്ത്രീകളും 315 പേർ പുരുഷന്മാരുമാണ്. ഇവരിൽ 15 വയസിനു താഴെയുള്ള 51 പേരും 60 വയസിനു മുകളിലുള്ള 91 പേരുമുണ്ട്. പുതുതായി 2,432 പേർ രോഗനിരീക്ഷണത്തിലായി. ഇവരടക്കം 31,279 പേർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 2,457 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിലാകെ 11,184 പേരാണ് കോവിഡ് ചികിത്സയിൽ കഴിയുന്നത്. 871 പേർ ഇന്ന് രോഗമുക്തി നേടി.

കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കൺട്രോൾ റൂമിൽ 434 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 37 പേർ മെന്റൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 3,144 പേരെ ടെലഫോണിൽ ബന്ധപ്പെടുകയും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.