യുവാക്കള്‍ക്ക് സൗജന്യ എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണ പരിശീലനം
കൊറോണ കാലത്തെ തൊഴിലില്ലായ്മയ്ക്ക് പരിഹാരമായി യുവജന ക്ഷേമ ബോര്‍ഡ്. യുവാക്കള്‍ക്കായി സംഘടിപ്പിക്കുന്ന സൗജന്യ എല്‍ ഇ ഡി ബള്‍ബ് നിര്‍മ്മാണ പരിശീലനത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസ് നിര്‍വഹിച്ചു. യുവ എല്‍ ഇ ഡി ബള്‍ബ് വിറ്റു കിട്ടുന്ന പണം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും. ജില്ലാ പഞ്ചായത്ത്, തളിക്കുളം, കൈപ്പമംഗലം എന്നിവിടങ്ങളില്‍ അഞ്ചു ദിവസങ്ങളിലായി പരിശീലനം നടക്കും.
ജില്ലയിലെ പഞ്ചായത്ത് തല യൂത്ത് കോര്‍ഡിനേറ്റര്‍മാരുടെയും വിവിധ യുവജന ക്ലബുകളുടെയും നേതൃത്വത്തില്‍ പരിശീലന പരിപാടി പുരോഗമിക്കും. യുവജന ക്ഷേമ ബോര്‍ഡിന് കീഴില്‍ വരുന്ന തൊഴില്‍ പരിശീലന പരിപാടിയുടെ രണ്ടാം ഘട്ടത്തിലാണ് ജില്ലയില്‍ പരിശീലനം നടക്കുക.