441 പേർക്ക് രോഗമുക്തി

പാലക്കാട് ജില്ലയിൽ വ്യാഴാഴ്ച 354 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതിൽ സമ്പർക്കത്തിലൂടെ രോഗബാധ ഉണ്ടായ 217 പേർ, ഉറവിടം അറിയാതെ 121 പേർ, ഇതര സംസ്ഥാനത്തു നിന്ന് വന്ന രണ്ടു പേർ, 14 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും. 441 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 6434 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ വീതം തിരുവനന്തപുരം,കണ്ണൂർ ജില്ലകളിലും, രണ്ടുപേർ ആലപ്പുഴ,7 പേർ തൃശ്ശൂർ, 17 പേർ കോഴിക്കോട്, , 46 പേർ മലപ്പുറം,57 പേർ എറണാകുളം ജില്ലകളിലും ചികിത്സയിലുണ്ട്.