എറണാകുളം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ എട്ടാം വാര്‍ഡിലെ നാൽപത്തിനാലാം നമ്പർ അങ്കണവാടിയുടെ ശിലാസ്ഥാപനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് റഷീദ സലീം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്തിന്‍റെ 8 ലക്ഷം രൂപയും നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിന്‍റെ 2 ലക്ഷം രൂപയും അടക്കം 10 ലക്ഷം രൂപ ചെലവഴിച്ചാണ് അങ്കണവാടിയുടെ നിര്‍മ്മാണ ജോലികള്‍ പൂര്‍ത്തീകരിക്കുന്നത്.
വര്‍ഷങ്ങളായി വാടക കെട്ടിടത്തിലായിരുന്നു അങ്കണവാടി പ്രവർത്തിച്ചിരുന്നത്. അങ്കണവാടിക്കായി നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 3 ലക്ഷം രൂപ ചെലവഴിച്ച് 3 വര്‍ഷം മുമ്പ് ഭൂമി വാങ്ങിയിരുന്നു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രഞ്ജിനി രവി അദ്ധ്യക്ഷയായിരുന്നു.