എറണാകുളം: വാഴക്കുളം പഞ്ചായത്ത് 12-ാം വാർഡിലെ മുളന്തിക്കൽ കനാൽ പാലം റോഡ് അങ്കമാലി ടെൽക്ക് ചെയർമാൻ അഡ്വ. എൻ സി മോഹനൻ നാടിന് സമർപ്പിച്ചു . 19.80 ലക്ഷം രൂപ ചിലവഴിച്ച് 550 മീറ്റർ നീളത്തിലും 3 മീറ്റർ വീതിയിലും ടൈൽ വിരിച്ചാണ് റോഡ് സഞ്ചാരയോഗ്യമാക്കിയത്.
ചടങ്ങിൽ വാർഡ് മെമ്പർ വി എം ഷംനാദ് , ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ഷെറീന ബഷീർ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് നൂർജഹാൻ സക്കീർ ,ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി കെ മണി , വാർഡ് വികസന സമിതി അംഗങ്ങളായ കെ പി അശോകൻ , സലാം കല്ലുങ്കൽ , യൂസഫ് ഇലവും കുടി , ആസാദ് , അബുബക്കർ കെ കെ , ഷാമോൻ വി എം , ജയൻ , അലി എന്നിവർ പങ്കെടുത്തു