*വനിതാ ശിശുവികസന വകുപ്പിന് പുതിയ സംസ്ഥാനതല പരിശീലന കേന്ദ്രം വനിത ശിശുവികസന വകുപ്പിലെ ജീവനക്കാർക്ക് കാലാനുസൃതമായ പരിശീലനം നൽകുമെന്ന് വനിതാ ശിശുവികസന, ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സ്ത്രീകളുടേയും കുട്ടികളുടേയും ശാക്തീകരണത്തിനും സംരക്ഷണത്തിനുമായി…

സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ നവംബർ 24നു തൃശ്ശൂർ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സിറ്റിങ് നടത്തും. തൃശ്ശൂർ ജില്ലയിൽ നിന്നുള്ള പുതിയ പരാതികൾ കമ്മീഷൻ മുമ്പാകെ സമർപ്പിക്കാം.

തിരുവനന്തപുരം ജില്ലയിൽ സ്ഥിരതാമസക്കാരായ പട്ടിക ജാതി, പട്ടിക വർഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളിലുള്ള വനിതകൾക്ക് കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ 30 ലക്ഷം രൂപ വരെ സ്വയം തൊഴിൽ വായ്പ നൽകുന്നു. 18നും…

സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഗ്രൂപ്പ് പേഴ്സണൽ ആക്സിഡന്റ് ഇൻഷ്വറൻസ് പദ്ധതി (ജി.പി.എ.ഐ.എസ്) 2023 ജനുവരി 1 മുതൽ 2023 ഡിസംബർ 31 വരെ ദീർഘിപ്പിച്ച് ഉത്തരവായി. സർക്കാർ ജീവനക്കാർ 500 രൂപ, സ്വയംഭരണ സ്ഥാപനങ്ങളായ…

തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വർക്കല ഗ്രൂപ്പിലെ പൊഴിക്കര ദേവസ്വം തകിൽ പി.പത്മജൻ അനധികൃതമായി ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് സസ്പെൻഡ് ചെയ്തു. ഗുരുതര അച്ചടക്ക ലംഘനവും കൃത്യവിലോപവും നടത്തിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ്…

സംസ്ഥാനത്ത് നോട്ടറി അപേക്ഷ സ്വീകരിക്കുന്നതും തുടർ നടപടികളും ഇനി പൂർണമായി ഓൺലൈനിൽ. ഇതിനായുള്ള പോർട്ടൽ നിയമ വകുപ്പ് മന്ത്രി പി. രാജീവ് നാളെ (നവംബർ 23) രാവിലെ 10.30ന് ഉദ്ഘാടനം ചെയ്യും. സംസ്ഥാനത്ത് അഭിഭാഷകവൃത്തിയിലേർപ്പെടുന്നവരിൽനിന്നു നോട്ടറിയായി പ്രാക്ടിസ് ചെയ്യുന്നതിനുള്ള അപേക്ഷകൾ…

നാളെ (നവംബർ 23) രാവിലെ 10.30 ന് തിരുവനന്തപുരം കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തുന്ന തിരുവനന്തപുരം ആൻഡ് ആറ്റിങ്ങിൽ ട്രാൻസ്പോർട്ട് അതോറിട്ടി (ആർ.ടി.എ.) യോഗം രാവിലെ 10.00 ന് ആരംഭിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.

പരിയാരം ഗവ: ആയുർവേദ കോളേജിൽ പുതുതായി നിർമ്മിച്ച ലേഡീസ് ഹോസ്റ്റലിന്റെ ഉദ്ഘാടനം നാളെ (നവംബർ 24) വൈകിട്ട് നാലിന് ആരോഗ്യ, വനിതാ ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിക്കും.  6.62 കോടി ചെലവിൽ നിർമ്മിക്കുന്ന…

വനിതാ ശിശു വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഗവ: സ്പെഷ്യൽ ഹോം ആൻഡ് ചിൽഡ്രനസ് ഹോമിലെ മരങ്ങൾ ഡിസംബർ 15 ന് രാവിലെ 11 ന് പുനർലേലം ചെയ്യും. കൂടുതൽ വിവരങ്ങൾക്ക് : 0471-2342075

നാടൻ കലകളിൽ പരിശീലനം നേടുന്ന 10 മുതൽ 17 വയസ് വരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും (01.01.2022ന് 10 വയസ് തികഞ്ഞിരിക്കണം) കേരള ഫോക് ലോർ അക്കാഡമിയിൽ നിന്ന് പ്രതിമാസം 300 രൂപ സ്റ്റൈപ്പന്റ്…