നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/ എസ്.ടിയുടെ കീഴിൽ ഒരു വർഷം നിണ്ടുനിൽക്കുന്ന കമ്പ്യൂട്ടർ ഒ ലെവൽ കോഴ്സ്, കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് കോഴ്‌സ്, ഓഫീസ് ഓട്ടോമേഷൻ, അക്കൗണ്ടിംഗ് ആൻഡ് പബ്ലിഷിംഗ് അസിസ്റ്റന്റ്, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് അക്കൗണ്ടിംഗ് അസോസിയേറ്റ്, സൈബർ സെക്യൂരിറ്റി വെബ് ഡെവലപ്‌മെന്റ് അസോസിയേറ്റ്, സ്പെഷ്യൽ കോച്ചിങ് സ്‌കീം എന്നീ സൗജന്യ പരിശീലന പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പങ്കെടുക്കാൻ താത്പര്യമുള്ളതും, കഴിഞ്ഞ മൂന്ന് വർഷങ്ങളിൽ (2021-22, 2022-23, 2023-24) എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്ത പ്ലസ്ടുവോ അതിനു മുകളിലോ യോഗ്യതയുമുള്ളവർക്ക് അപേക്ഷിക്കാം. 18 നും 30 നും ഇടയിൽ പ്രായവും കുടുംബ വാർഷിക വരുമാനം മൂന്ന് ലക്ഷത്തിനു താഴെയുമുള്ള പട്ടികജാതി / പട്ടികവർഗ വിഭാഗത്തിൽപെട്ടവരായിരിക്കണം. താത്പര്യമുള്ളവർ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചുകളിൽ മെയ് 30ന് മുമ്പ് ഹാജരാകണം.