തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള വർക്കല ഗ്രൂപ്പിലെ പൊഴിക്കര ദേവസ്വം തകിൽ പി.പത്മജൻ അനധികൃതമായി ജോലിക്ക് എത്താതിരുന്നതിനെ തുടർന്ന് സസ്പെൻഡ് ചെയ്തു. ഗുരുതര അച്ചടക്ക ലംഘനവും കൃത്യവിലോപവും നടത്തിയതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്.