കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ ആർട്ട് അസിസ്റ്റന്റ് ഗ്രേഡ് 1 തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ (ഒരു ഒഴിവ്) നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സിയും ഡ്രായിങ്/പെയിന്റിങ് സർട്ടിഫിക്കറ്റുമാണ് യോഗ്യത. കുട്ടികളുടെ പുസ്തകങ്ങൾക്കുവേണ്ടി ചിത്രീകരണങ്ങൾ രചിച്ചുള്ള പരിചയം അഭിലഷണീയം. താത്പര്യമുള്ളവർ അപേക്ഷയും ആവശ്യമായ രേഖകളും സഹിതം ഡിസംബർ 5ന് വൈകിട്ട് അഞ്ചിനകം കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിൽ സമർപ്പിക്കണം. വിലാസം: കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്, സംസ്കൃത കോളജ് കാമ്പസ്, പാളയം, തിരുവനന്തപുരം – 695034. വിവരങ്ങൾക്ക് www.ksicl.org, 0471-2333790, 8547971483.