ആലപ്പുഴ ജില്ലയിലെ ബി.പി.എൽ വിഭാഗത്തിൽപ്പെട്ട പ്രമേഹ രോഗികളായ വയോജനങ്ങൾക്ക് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിർണ്ണയിക്കുന്നതിന് ആവശ്യമായ ഗ്ലൂക്കോമീറ്റർ സൗജന്യമായി വിതരണം ചെയ്യുന്നു. അർഹരായ അപേക്ഷകർ നിശ്ചിത മാതൃകയിലുള്ള ഫോറത്തിൽ അപേക്ഷ നൽകണം. അപേക്ഷയോടൊപ്പം പ്രായം…

* ഗ്രാന്റായി ലഭിച്ചത് 1.55 കോടി രൂപ തിരുവനന്തപുരം: ഗുണനിലവാരത്തിനും പ്രവര്‍ത്തന മികവിനുമുളള അംഗീകാരമായി സംസ്ഥാനത്തെ 13 സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സര്‍ട്ടിഫിക്കേഷന്‍ (എന്‍.ക്യു.എ.എസ്.) അംഗീകാരം…

തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും, എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലെയും പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയ മുരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചതായി ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.  ഈ ബാച്ചുകളുടെ സ്റ്റോക്ക് കെവശമുളളവര്‍ …

ആലപ്പുഴ: സംസ്ഥാന സർക്കാരിന്റെ ഹൃദ്യം പദ്ധതി വിജയത്തിലേക്ക്. എട്ടുവയസിൽ താഴെയുള്ള കുട്ടികൾ ഹൃദ്രോഗം മൂലം മരിക്കുന്നത് പൂർണമായും ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് ലക്ഷ്യത്തിലേക്കെത്തുന്നത് . പദ്ധതി ആരംഭിച്ച് ഒരു വർഷം…

കൂടാതെ 30 ഹോസ്പിറ്റല്‍ അറ്റന്റുമാരും 8 സെക്യൂരിറ്റിക്കാരും അത്യാധുനിക നേത്ര ചികിത്സയുമായി പുതിയകെട്ടിടത്തിലേക്ക് തിരുവനന്തപുരം: റീജിയണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഒഫ്ത്താല്‍മോളജിയിലെ (ആര്‍.ഐ.ഒ.) പുതിയ കെട്ടിടം എത്രയും വേഗം പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി 54 അധിക തസ്തികകള്‍…

കോഴിക്കോട് ജില്ലയില്‍ ആരോഗ്യ ജാഗ്രത പരിപാടിയുടെ ഭാഗമായി പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടര്‍ച്ചയായി നടപ്പിലാക്കിയതിനാല്‍ വെള്ളപ്പൊക്കത്തിന് ശേഷം റിപ്പോര്‍ട്ട് ചെയ്ത എലിപ്പനി, ഡങ്കിപനി കേസുകള്‍ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രീ.…

യൂറിക് ആസിഡിനും അനുബന്ധമായുളള വാതരോഗം, മൂത്രത്തില്‍ കല്ല് എന്നിവയ്ക്കും തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജില്‍ ചികില്‍സ ലഭിക്കും. രാവിലെ എട്ട് മുതല്‍ ഉച്ചക്ക് 12.30 വരെയാണ് സമയം. വിശദവിവരങ്ങള്‍ക്ക് 9400096671.

തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജ് പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രി ക്യാമ്പസിലെ അഗദതന്ത്രവിഭാഗത്തില്‍ ഗവേഷണ പദ്ധതിയുടെ ഭാഗമായി സോറിയാസിസിനുള്ള പ്രത്യേക ചികില്‍സ നല്‍കും. ഫോണ്‍ ഃ 9447863883

തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രി ക്യാമ്പസിലെ അഗദതന്ത്രവിഭാഗത്തില്‍ ചിലന്തിവിഷത്തിന് ഗവേഷണാടിസ്ഥാനത്തില്‍ നിബന്ധനകള്‍ക്കു വിധേയമായി സൗജന്യ ചികില്‍സ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447518041

തിരുവനന്തപുരം ഗവ. ആയുര്‍വേദ കോളേജ് ബാലചികില്‍സാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ കുട്ടികളിലെ ബ്രോങ്കിയല്‍ ആസ്ത്മയ്ക്കു സൗജന്യ ചികില്‍സ നല്‍കും. ശ്വാസകോശ വികാസത്തിനുളള സ്‌പൈറോമെട്രി പരിശോധന, യോഗാഭ്യാസ പരിശീലനം, മരുന്നുകള്‍ എന്നിവ ലഭിക്കും. വിശദവിവരങ്ങള്‍ക്ക്-0471- 2350938, 9495992148.