കൗമാര വിദ്യാർത്ഥികളുടെ മൂല്യാധിഷ്ഠിത വ്യക്തിത്വ വികസനം ലക്ഷ്യമിട്ട് പൊതുവിദ്യാഭ്യാസ വകുപ്പ് വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ നടപ്പാക്കുന്ന 'കൂടെയുണ്ട് കരുത്തേകാൻ' പദ്ധതി ജൂൺ 2ന് തുടങ്ങുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു.…
സമഗ്രഗുണമേന്മാ വിദ്യാഭ്യാസം ആസൂത്രിതമായി നടപ്പാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ടെന്നും അതനുസരിച്ചുള്ള സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ഓരോ ക്ലാസിലും കുട്ടികൾ നേടേണ്ട അറിവും കഴിവും അതത് ക്ലാസിൽ…
സംസ്ഥാനം കടക്കെണിയിലെന്നത് യാഥാർഥ്യവുമായി ബന്ധമില്ലാത്ത ആക്ഷേപമാണെന്നും സംസ്ഥാനത്തിന്റെ കടഭാരം കുറയുകയാണെന്നും ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ. നമ്മുടെ സമ്പദ്ഘടനയുടെ വളർച്ചയ്ക്ക് ആനുപാതികമായ കടം മാത്രമാണ് നാം എടുക്കുന്നത്. പാർലമെന്റും സംസ്ഥാന നിയമസഭയും അംഗീകരിച്ച…
സംസ്ഥാനത്തെ കർഷകർക്ക് നടപ്പ് സീസണിലെ നെല്ലിന്റെ സംഭരണവില ഉടൻ വിതരണം ചെയ്യുമെന്നും അതിനായി സംസ്ഥാന സർക്കാർ 100 കോടി രൂപ കൂടി അനുവദിച്ചതായും ഭക്ഷ്യ-പൊതുവിതരണ വകുപ്പു മന്ത്രി ജി.ആർ. അനിൽ അറിയിച്ചു. 2024-25 സീസണിലെ ഒന്നാംവിളയിൽ കർഷകരിൽ നിന്നും സംഭരിച്ച 145619.915 മെട്രിക്…
അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച കണ്ണാടി-2 മുഖദർശനം മ്യൂസിയം ദർശനം പരിപാടി കേരള ചരിത്ര പൈതൃക മ്യൂസിയം പരിസരത്ത് പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. ചരിത്രയാഥാർഥ്യങ്ങളുടെ…
* അന്താരാഷട്ര മ്യൂസിയം ദിനാചരണ ചടങ്ങുകൾ സംഘടിപ്പിച്ചു നമ്മുടെ മഹത്തായ പൈതൃകത്തേയും ചരിത്രത്തെയുമെല്ലാം തമസ്കരിക്കാനുള്ള ഗൂഡ ശ്രമങ്ങൾ നടക്കുന്ന വർത്തമാനകാലത്ത് ചരിത്ര സത്യങ്ങളുടെ കാവൽപ്പുരകൾ എന്ന നിലയിൽ മ്യൂസിയങ്ങൾക്ക് ഏറെ പ്രസക്തിയും പ്രാധാന്യവുമുണ്ടെന്ന് പുരാവസ്തു-പുരാരേഖ…
സർക്കാർ ഹയർ സെക്കന്ററി സ്‌കൂൾ അധ്യാപകരുടെ 2025-26-ലെ ഓൺലൈൻ വഴിയുള്ള സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട താൽക്കാലിക പട്ടിക (പ്രൊവിഷണൽ ലിസ്റ്റ്) www.dhsetransfer.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിന്മേൽ പരാതികൾ മെയ് 24 നകം dhsetransfer@kite.kerala.gov.in എന്ന ഇ-മെയിലിൽ സമർപ്പിക്കണം. മെയ് 31 നകം ട്രാൻസ്ഫർ പ്രക്രിയ പൂർത്തിയാക്കാനുള്ള പ്രവർത്തനങ്ങൾ…
നൽകിയ വാഗ്ദാനങ്ങൾ ഒന്നൊന്നായി നിറവേറ്റാൻ സാധിക്കുന്നത്തിന്റെ അഭിമാനത്തോടെയാണ് സർക്കാർ വാർഷികത്തിൽ ജനങ്ങൾക്കു മുന്നിൽ നിൽക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഈ സർക്കാർ അധികാരത്തിലെത്തിയിട്ട് നാലു വർഷം പൂർത്തിയാവുകയാണ്. കഴിഞ്ഞ എൽ ഡി എഫ്…
കേരളത്തിൽ മേയ് 19, 20 തീയതികളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. 19 മുതൽ 22 വരെ തീയതികളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. അറബിക്കടലിൽ…
രാജ്യത്താദ്യമായി സംസ്ഥാനത്തെ പത്താം ക്ലാസിലെ 4.3 ലക്ഷം കുട്ടികൾക്ക് റോബോട്ടിക്‌സ് സാങ്കേതികവിദ്യ പഠിക്കാനും അതിൽ പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും പുതിയ അധ്യയന വർഷം (ജൂൺ 2) മുതൽ അവസരം ലഭിക്കും. പത്താം ക്ലാസിലെ പുതിയ…